photo

കൊട്ടാരക്കര: വല്ലം ഗ്രാമത്തിൽ തുടങ്ങിയ ജാക്കിഫൈ കാർഷിക സഹായ യൂണിറ്റുകൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കാർഷിക വികസന ക്ഷേമ വകുപ്പും നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും ഹോൾട്ടികൾച്ചർ മിഷവും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വല്ലം ക്ഷേത്രം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് അദ്ധ്യക്ഷനായി. കൂൺ പാക്കിംഗ് ഹൗസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.രാജേഷ് കുമാർ കൂൺ പ്രിസർവേഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ആർ.ജയശ്രീ, കെ.മിനി, സുന്ദരൻ വല്ലം, എൽ.എസ്.സവിത, ആർ.രാജശേഖരൻ പിള്ള, എം.സി.രമണി, സാജൻ.എസ്.തോമസ്, പ്രഭാകരൻ പിള്ള എന്നിവർ സംസാരിച്ചു. അനിൽജോസ്, വർഗീസ് പോൾ, പദ്മിനി ശിവദാസ് എന്നിവർ ക്ളാസുകൾ നയിച്ചു.