cric

കൊല്ലം: ബാർ അസോസിയേഷൻ ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച അഖില കേരള ഇന്റർ ബാർ അസോ. ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. ജേതാക്കളായ തിരുവനന്തപുരം ബാർ അസോസിയേഷൻ ടീം അഡ്വ. പാരിപ്പള്ളി ആർ.രവീന്ദ്രൻ സ്മാരക ട്രോഫി നേടി. നോർത്ത് പറവൂർ ബാർ അസോസിയേഷനെ 67 റൺസുകൾക്കാണ് തോൽപ്പിച്ചത്. കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സുഭാഷ് ട്രോഫി സമ്മാനിച്ചു.
അഡ്വ. കരുത്തൻവിള രാകേഷ്.കെ.രാജൻ സ്മാരക ട്രോഫി റണ്ണറപ്പായ നോർത്ത് പറവൂർ ബാർ അസോസിയേഷന് കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സമീർ സമ്മാനിച്ചു. തിരുവനന്തപുരം ടീം ക്യാപ്ടൻ അഡ്വ ഹരികൃഷ്ണയാണ് ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയർ. അദ്ദേഹത്തിന് അഡ്വ. മയ്യനാട് കെ.ബാലകൃഷ്ണൻ സ്മാരക ട്രോഫി കൊല്ലം ബാർ അസോ. സെക്രട്ടറി അഡ്വ എ.കെ. മനോജ് സമ്മാനിച്ചു.

കേരളത്തിലെ 16 ബാർ അസോ. ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. ഓൾ കേരള ജുഡിഷ്യൽ ഓഫീസേഴ്സ് അസോ. ടീമും കൊല്ലം ബാർ അസോ. സീനിയർ ടീമും തമ്മിൽ സൗഹൃദ മത്സരവും നടന്നു. ടൂർണമെന്റിന് കൊല്ലം ബാർ അസോ. പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.വിനോദ്, കൺവീനർ അഡ്വ. ബി.അനൂപ് എന്നിവർ നേതൃത്വം നൽകി.