ചാത്തന്നൂർ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചുമട്ടു തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യുട്ടിവ് അംഗം പാരിപ്പള്ളി വിനോദ് പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കായി ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്
ഐ.എൻ.ടി.യു.സി ചാത്തന്നൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ചുമട്ടുതൊഴിലാളി ഉപസമിതി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജിയണൽ പ്രസിഡന്റ് ഹാഷിം പരവൂർ അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ആർ.ഡി. ലാൽ, അഡ്വ. അജിത്ത് പരവൂർ, ചാത്തന്നൂർ രാധാകൃഷ്ണൻ, സന്തോഷ് കുട്ടാട്ടുകോണം, ഉളിയനാട് ജയൻ, സുഗതൻ പറമ്പിൽ, പൂതക്കുളം രജീഷ്, സജി തഴുത്തല, ടി. സജീവ്, ചിറക്കര ഷാബു എന്നിവർ സംസാരിച്ചു.