poc

ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെറിയ വെളിനല്ലൂർ ആക്കൽ ഇടവട്ടത്ത് വീട്ടിൽ മുഹമ്മദ് ഷായാണ് (23) പൂയപ്പളളി പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി സ്‌കൂളിൽ പോകുന്ന വഴിയിൽ വച്ച് യുവാവ് പരിചയപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയും പെൺകുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കുകയുമായിരുന്നു.

കുട്ടിക്ക് ഇടയ്ക്കിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകുകയും പൂയപ്പള്ളി പൊലീസ് കേസെടുക്കുകയുമായിരുന്നു. പൂയപ്പള്ളി സി.ഐ ബിജു, എസ്.ഐ രജനീഷ് മാധവൻ, സി.പി.ഒമാരായ മധു, ബിനീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.