കൊല്ലം: മാടൻനട കൊല്ലൂർവിള ശ്രീഭരണിക്കാവ് ദേവിക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും 40-ാമത് ആദ്ധ്യാത്മിക ജ്ഞാനയജ്ഞവും തിരുവനന്തപുരം ഓംകാരാശ്രമം മഠാധിപതി സ്വാമി അദ്വൈതാനന്ദ പുരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമതി വൈസ് പ്രസിഡന്റ് എൻ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജ്ഞാനയജ്ഞസമതി കൺവീനർ ജി.ആർ. കൃഷ്ണകുമാർ, ക്ഷേത ഉപദേശക സമിതി ഭാരവാഹികളായ എസ്.ഹരീഷ്, എസ്. ജയചന്ദ്രൻ, മുണ്ടയ്ക്കൽ രാജശേഖരൻ, എൻ. ഗോപിനാഥൻ നായർ, ക്ഷേത്രം മേൽശാന്തി ഹരിക്കുട്ടൻ നമ്പൂതിരി, സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഡിസംബർ 26 വരെ എല്ലാ ദിവസവും വൈകിട്ട് 6.45ന് വിവിധ ആദ്ധ്യാത്മിക സാമൂഹ്യ വിഷയങ്ങളെ ആധാരമാക്കി പ്രഭാഷണങ്ങൾ നടക്കും. തുടർന്ന് പ്രസാദ വിതരണം.