പടിഞ്ഞാറെ കല്ലട: കെ.എസ്.ആർ.ടി.സിയുടെ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് പമ്പയ്ക്ക് കഴിഞ്ഞദിവസം മുതൽ സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചു. വൈകിട്ട് 6.30ന് കരുനാഗപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് 6.50ന് ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം അവിടെ നിന്ന് 7ന് മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രം, അടൂർ, പത്തനംതിട്ട വഴി രാത്രി 9.30ന് പമ്പയിൽ എത്തിച്ചേരും. 208 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ രാത്രി 7.30ന് കരുനാഗപ്പള്ളിയിൽ നിന്ന് ഓച്ചിറ ക്ഷേത്രം, കായംകുളം വഴി പമ്പയ്ക്ക് ഒരു സർവീസ് കൂടി ആരംഭിച്ചിതായി കൊല്ലം ഡി.ടി.ഒ നിഷാർ അറിയിച്ചു. കാട്ടിൽ മേക്കതിൽ ക്ഷേത്രം സ്പെഷ്യൽ ബസ് സർവീസ് കെ.എസ്.ആർ.ടി.സിയുടെ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് 12 വിളക്ക് പ്രമാണിച്ച് ഭക്തർക്കായി രാവിലെ 6ന് പുറപ്പെട്ട് 6.20ന് ക്ഷേത്രത്തിൽ എത്തിച്ചേരും വിധവും തിരികെ രാവിലെയും വൈകിട്ടുംസ്പെഷ്യൽസർവീസ് ഉണ്ടായിരിക്കും.