arst

കൊല്ലം: മുൻവിരോധത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. തൃക്കോവിൽവട്ടം ചേരിക്കോണത്ത് ചിറയിൽ വീട്ടിൽ മുനീർ (37), വടക്കേവിള പള്ളിമുക്കിൽ കൊച്ചുകാവഴികത്ത് വീട്ടിൽ അബ്ദുൾ സലീം (37) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.

തഴുത്തല പുതുച്ചിറ വയലിന് സമീപം നിസാമദ്ദീനെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മുനീറിനെതിരെ നിരവധി ലഹരി കേസുകൾ നിലവിലുണ്ട്. കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ സുനിലിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രശാന്ത്, പ്രവീൺചന്ദ്, സന്തോഷ്, ശംഭു, ഷെഫീക്ക് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.