photo-
പോരുവഴി ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ വെൺകുളം ഏലായിൽ നടീൽ യന്ത്രം ഉപയോഗിച്ച് ഞാറ് നടീൽ പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്തിലെ കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ വെൺകുളം ഏലായിൽ യന്ത്രവത്കൃത നെൽക്കൃഷി രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭ്യമായ നടീൽ യന്ത്രം ഉപയോഗിച്ച് ഞാറ് നടീൽ നടത്തി. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീറ ബീവി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാൻ രാജേഷ് വരവിള , മെമ്പർമാരായ രാജേഷ് പുത്തൻപുര ,പി.കെ.രവി , എ.ഡി.എ ഷാഹിദാ ബീബി, കൃഷി ഓഫീസർ മോളു ടി.ലാൽസൺ, നർമ്മദ പാടശേഖരസമിതി സെക്രട്ടറി നെയ്തല രാധാകൃഷ്ണൻ കാർഷിക കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.