കൊല്ലം: കൊല്ലം കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ 24ന് നടത്തുന്ന 'കൊല്ലം കൈറ്റ് ഫെസ്റ്റ് 24"ന്റെ സ്വാഗതസംഘം രൂപീകരിച്ചു. നെഹ്റു യുവ കേന്ദ്രം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ക്വയിലോൺ ലയൺസ് ക്ലബ്, കൈറ്റ് ലൈഫ് ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

24ന് രാവിലെ 10ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 100 കുട്ടികൾക്കായി കൊല്ലം കോൺഗ്രസ് ഭവന് സമീപത്തുള്ള ക്വയിലോൺ ലയൺസ് ക്ലബ് ഹാളിൽ പട്ടം നിർമ്മാണ ശില്പശാല സംഘടിപ്പിക്കും. വൈകിട്ട് കൊല്ലം ബീച്ചിൽ വൈവിദ്ധ്യമാർന്ന പട്ടങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. പ്രസിഡന്റ് വടക്കേവിള ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.സുവർണകുമാർ, ആർ.പ്രകാശൻ പിള്ള, കുരീപ്പുഴ വിജയൻ, ടി.ജി.സുഭാഷ്, ഒ.ബി.രാജേഷ്, പ്രബോദ് കണ്ടച്ചിറ, ഷിബു റാവുത്തർ, എ.ജെ.ആരിഫ്, കെ.ചന്ദ്രൻപിള്ള, ഷീബ തമ്പി, അനിൽ മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി എസ്.സുവർണകുമാർ, വടക്കേവിള ശശി, ടി.എം.എസ് മണി (രക്ഷാധികാരി), ആർ.പ്രകാശൻ പിള്ള (ചെയർമാൻ), കെ.ചന്ദ്രൻപിള്ള, ടി.ജി.സുഭാഷ്, വി.ടി.കുരീപ്പുഴ (വൈസ് ചെയർമാൻ), കുരീപ്പുഴ വിജയൻ (ജനറൽ കൺവീനർ), എ.ജെ.ആരിഫ് (ചീഫ് കോ ഓ‌ർഡിനേറ്റർ), പ്രബോദ് കണ്ടച്ചിറ, ഷാജി തങ്കച്ചൻ, ഷീബ തമ്പി, ഒ.ബി.രാജേഷ്, ഷിബു റാവുത്തർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.