football

കൊല്ലം: ക്വയിലോൺ ഫുട്ബാൾ അക്കാഡമിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന ഫുട്ബാൾ താരങ്ങളെ ആദരിച്ചു. ക്യുർ.എഫ്.എയുടെ രണ്ടാമത് വാർഷികാഘോഷ അവലോകന യോഗത്തിൽ ക്യു.എഫ്.എ ചെയർമാനും മുൻ ഇന്ത്യൻ ഫുട്ബാൾ താരവുമായ സിയാദ് ലത്തീഫ് അദ്ധ്യക്ഷനായി.

മുതിർന്ന കായികതാരങ്ങളായ സൈനുദീൻ, കമാലുദ്ദീൻ, ശ്യാം പൊന്നൻ, കെ.തങ്കരാജ്, എൻ.എൽ.തങ്കച്ചൻ, എസ്.അബു, പി.ഹരിദാസ്, ജി.ചന്തു എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ക്യു.എഫ്.എ വൈസ് പ്രസിഡന്റ് എൻജിനിയർ ഷിബു മനോഹർ, മീഡിയ ചെയർമാൻ ഷിബു റാവുത്തർ, ജോ. സെക്രട്ടറി ഫിർദൗസ്, എക്സി. ഭാരവാഹികളായ ഗോപകുമാർ, ഹാഷിർ, ഷാജി എന്നിവർ സംസാരിച്ചു.