ഓടനാവട്ടം: ഓൾ ഇന്ത്യാ അവാർഡീ ടീച്ചേർസ് ഫെഡറേഷന്റെ ഈ വർഷത്തെ ഗുരുശ്രേഷ്ഠ ആവാർഡ് നേടിയ ഡി.സുജാതയെ കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ അനുമോദിച്ചു. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉപഹാരം സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സി.വൈ.റോയ് അദ്ധ്യക്ഷനായി. അസോസിയേഷൻ നേതാക്കൾ സംസാരിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി, അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന ഡി.ആർ.ജി, ആർ.പി എന്നീ തലങ്ങളിൽ സേവനം അനുഷ്ഠിച്ചുള്ള സുജാത അദ്ധ്യാപക കലോത്സവ കവിയരംഗിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്. കോട്ടയം നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് ഏർപെടുത്തിയ ഈ വർഷത്തെ ഗുരു സപര്യ പുരസ്കാരവും നേടിയിട്ടുണ്ട്.