പു​ന​ലൂർ: പ​ഴ​യ സ്വർ​ണം വാ​ങ്ങി ക​ച്ച​വ​ടം ന​ട​ത്തു​ന്ന യു​വാ​വി​നെ ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു വീ​ഴ്​ത്തി അ​ഞ്ച​ര​ല​ക്ഷം രൂ​പ​യും മൊ​ബൈൽ ഫോ​ണും ക​വർ​ന്ന കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടി. റി​മാൻ​ഡ് ചെ​യ്​തു. മാ​വേ​ലി​ക്ക​ര ചെ​ട്ടി​ക്കു​ള​ങ്ങ​ര കാർ​ത്തി​ക​യിൽ ഗി​രീ​ഷി (42)നാ​ണ് മർ​ദ​ന​മേ​റ്റ​തും പ​ണം ന​ഷ്ട​മാ​യ​തും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ കാ​വാ​ലം കു​ന്നു​മ്മ​ക്ക​ര പു​ത്തൻ​വീ​ട്ടിൽ കു​ഞ്ഞു​മോൾ (46), ഇ​വ​രു​ടെ ഡ്രൈ​വർ തി​രു​വ​ന​ന്ത​പു​രം വെ​മ്പാ​യം പോ​ത്തൻ​കോ​ട് ന​ന്നാ​ട്ടു​കാ​വ് എ​സ്.എൻ.മൻ​സി​ലിൽ നി​ജാ​സ് (35) എ​ന്നി​വ​രാ​ണ് റി​മാൻ​ഡി​ലാ​യ​ത്. ഇ​വ​രു​ടെ കാ​റും പി​ടി​ച്ചെ​ടു​ത്തു. മ​റ്റു ര​ണ്ടു​പേർ​ക്കാ​യി തെര​ച്ചിൽ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്​ക്ക് ര​ണ്ടു​മ​ണി​യോ​ടെ പു​ന​ലൂർ ചെ​മ്മ​ന്തൂർ പ​കി​ടി​യി​ലാ​ണ് സം​ഭ​വം. പു​ന​ലൂ​രിൽ പ​ഴ​യ സ്വർ​ണം വിൽ​ക്കാ​നു​ണ്ടെ​ന്ന് ധ​രി​പ്പി​ച്ച് ഗി​രീ​ഷി​നെ പ്ര​തി​കൾ ആ​ല​പ്പു​ഴ മാ​ന്നാ​റിൽ നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന​ത്രേ. പു​ന​ലൂ​രി​ലെ​ത്തി​യ ശേ​ഷം ഗി​രീ​ഷി​നെ മ​റ്റു ര​ണ്ടു​പേർ സ്​കൂ​ട്ട​റിൽ ക​യ​റ്റി പ​കി​ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യും ഇ​വി​ടെ​വെ​ച്ച് ക​ത്തി​കാ​ട്ടി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​തു. എ​തിർ​ത്ത​പ്പോൾ ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​യ്​ക്ക​ടി​ച്ചു​വീ​ഴ്​ത്തി പ​ണ​വു​മാ​യി ക​ട​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഗി​രീ​ഷി​നെ നാ​ട്ടു​കാർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ക്കി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് എ​ത്തി​ നടത്തിയ തെ​ര​ച്ചി​ലിൽ കൊ​ട്ടാ​ര​ക്ക​ര​യിൽ നി​ന്നും കാ​റും ഇ​തിൽ നി​ന്നും ഗി​രീ​ഷി​ന്റേ​തെ​ന്ന് ക​രു​തു​ന്ന മൂ​ന്നു​ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തു. ഇൻ​സ്‌​പെ​ക്ടർ ടി.രാ​ജേ​ഷ്​കു​മാർ, എ​സ്.ഐ എം.എ​സ്.അ​നീ​ഷ്, സ്‌​പെ​ഷ്യൽ ബ്രാ​ഞ്ച് എ​സ്.ഐ സു​രേ​ഷ്​കു​മാർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിൽ കു​ഞ്ഞു​മോ​ളേ​യും നി​ജാ​സി​നെ​യും അ​റ​സ്റ്റ് ചെ​യ്​തു. ഗി​രീ​ഷി​നെ ആ​ക്ര​മി​ച്ച മ​റ്റ് പ്ര​തി​കൾ​ക്കാ​യി തെ​ര​ച്ചിൽ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ഉ​ടൻ പി​ടി​യി​ലാ​വു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.