തൊടിയൂർ: കരുനാഗപ്പള്ളി നാടകശാല മാഗസിന്റെ 50-ാം ലക്കം പ്രകാശനം, കവിയരങ്ങ്, കരോക്കേ ഗാനാലാപനം, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ ചടങ്ങുകൾ നാടകശാല ഓഡിറ്റോറിയത്തിൽ നടന്നു. കാർഷിക കടാശ്വാസ കമ്മിഷൻ അംഗവും എഴുത്തുകാരനുമായ കെ.ജി.രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ തൊടിയൂർ അദ്ധ്യക്ഷനായി. നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. നാടക ശാല മാഗസിൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗത്തിന് നൽകി അഡ്വ.സുരേഷ് കുമാർ കുറത്തികാട് പ്രകാശനം ചെയ്തു.ദേവരാജൻ സ്മാരക കരോക്കെ ഗാനാലാപനത്തിൽ പങ്കെടുത്തവർക്ക് അഡ്വ.കെ.പി.മുഹമ്മദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തോപ്പിൽ ലത്തീഫ് ,ഷിബു എസ്.തൊടിയൂർ, എവർ മാക്സ് ബഷീർ, മധു ആദിനാട്, അബ്ബാ മോഹൻ, ഷാനവാസ് കമ്പിക്കീഴിൽ എന്നിവർ സംസാരിച്ചു.ഡി.മുരളീധരൻ നയിച്ച കവിയരങ്ങിൽ പ്രമുഖ കവികൾ പങ്കെടുത്തു. രത്നമ്മ ബ്രാഹ്മമുഹൂർത്തം നന്ദി പറഞ്ഞു.