കൊല്ലം: മാമ്പുഴ ഏലായിലെ 20 ഏക്കർ കൃഷി ഭൂമിയിൽ ഞാറ് നടീൽ മഹോത്സവം സിനിമ, സീരിയൽ നടനും കർഷകനുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. മാമ്പുഴ ക്ഷേത്രം പ്രസിഡന്റ് പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് പി. വിനീതകുമാരി, ഞെട്ട ഏലാസമിതി പ്രസിഡന്റ് ചന്ദ്രമോഹനൻപിള്ള, വാർഡ് മെമ്പർമാരായ സുമേഷ്, എസ്. ശ്യാം, ഷേർളി സത്യദേവൻ, വിനീത കുമാരി, ഗീതു, ടി.കെ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര, എൻ.എസ്.എസ് കോ ഓർഡിനേറ്റർ പ്രൊഫ. സുൽഫിയ എന്നിവർ സംസാരിച്ചു. മാമ്പുഴ ക്ഷേത്രവും ടി.കെ.എം കോളേജ് എൻ.എസ്.എസ് യൂണിറ്റും ജനശ്രീ കുടുംബശ്രീയും കൃഷി വകുപ്പും ഹരിതകർമ്മ സേനയും കർഷക കൂട്ടായ്മയും സംയുക്തമായാണ് കൃഷി ഇറക്കുന്നത്.