photo
താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകരണവാരാഘോഷം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ 71 -ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല ഉദ്ഘാടനവും വിളംബര ജാഥയും കരുനാഗപ്പള്ളിയിൽ നടന്നു. പുള്ളിമാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വിളംബരജാഥ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം സി.ആ‌ർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാർ കെ.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. സൂസൻ കോടി, പി.ആർ.വസന്തൻ, അഡ്വ.എം.എസ്.താര, എ. അനിരുദ്ധൻ, ഓച്ചിറ മുരളി, പി.ജോസ്, ശ്രീകുമാർ പുതുക്കാട്, ഷെർളി ശ്രീകുമാർ, എ.ഗോപിനാഥ പിള്ള, കെ.രാജശേഖരൻ, മുഹമ്മദ് മുസ്തഫ, വി.പി.ജയപ്രകാശ് മേനോൻ, കോടിയാട്ട് രാമചന്ദ്രൻപിള്ള, എ.റഷീദ് കുട്ടി, അനിൽ ആർ.പാലാവിള, ചിറ്റുമൂല നാസർ, എസ്.ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി സഹകരണ സംഘം ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും കലാകായിക മത്സരങ്ങളും തുടർന്ന് സഹകാരി സംഗമവും നടന്നു.