ചാത്തന്നൂർ: ജില്ലാ പുരുഷ - വനിതാ എലൈറ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് 21ന് ചാത്തന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.1984നും 2005നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാമെന്ന് ജില്ലാ ബോക്‌സിംഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി വിൽസൻ പെരേര അറിയിച്ചു. 23 മുതൽ 25 വരെ കണ്ണൂരിലെ അഴിക്കോട് നടക്കുന്ന സംസ്ഥാന എലൈറ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനാണ് ചാമ്പ്യൻഷിപ്പ്.