കൊല്ലം: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം 19 മുതൽ 21 വരെ കൊട്ടാരക്കരയിൽ നടക്കും. ഇന്ന് വൈകിട്ട് 3ന് ചിന്നക്കടയിൽ നിന്ന് ആരംഭിക്കുന്ന പതാക ജാഥ കൊട്ടാരക്കരയിലെ സമ്മേളനവേദിയിലെത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
നാളെ രാവിലെ 9ന് സമ്മേളനനഗരിയിൽ അന്താരാഷ്ട്ര കമ്പനികളുടെയും ഇന്ത്യൻ നിർമ്മിത ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങളുടെയും പ്രദർശനവും വിൽപനയും നടക്കും. 21ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
കൊടിക്കുന്നിൽ സുരേഷ് എം.പി, സംഘടന സംസ്ഥാന അദ്ധ്യക്ഷൻ തമ്പി നാഷനൽ, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം കുഴിപ്പുറം എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അഭിലാഷ് ചിതറ, സംഘാടക സമിതി ചെയർമാൻ സിജു മനോഹരൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ രാഗം രാധാകൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ അനുരാജ് എന്നിവർ പങ്കെടുത്തു.