കൊല്ലം: സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ പരിഗണിച്ച 35 കേസുകളിൽ 26 എണ്ണം തീർപ്പാക്കി. സ്കൂളുകളുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഉയർന്നുവന്നത്. ബലക്ഷയം വന്നതും സുരക്ഷിതമല്ലാത്തതുമായ സ്കൂൾ കെട്ടിടങ്ങൾ, കളിസ്ഥലമില്ലാത്ത സ്കൂളുകൾ, ടൗൺ യു.പി സ്കൂളിലെ അദ്ധ്യാപകർ തമ്മിലുള്ള തർക്കം എന്നിങ്ങനെയുള്ള കേസുകളാണ് പരിഗണിച്ചത്. കമ്മിഷൻ അംഗം ഡോ.വിത്സൻ പങ്കെടുത്തു.