 
കരുനാഗപ്പള്ളി: ജീവിതം മെച്ചപ്പെടുത്തുന്നതിൽ ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾക്കുള്ള പങ്ക് നിർണായകമാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ നടത്തി വരുന്ന ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായുള്ള വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദേശം. ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ഹൃദയം കൊണ്ട് ആരാധിക്കണമെന്ന് സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. യോഗം ബോർഡ് മെമ്പർ കെ.പി.രാജൻ, ഓച്ചിറ ഭരണ സമിതി അംഗം രാജൻ, ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ, ശാഖാ ഭാരവാഹികളായ ബാബുരാജ്, ലാൽകുമാർ, ശിവൻകുട്ടി, കിഷോർ, രവീന്ദ്രൻ, രാജൻ, ധർമ്മരാജൻ, ശർമ്മ സോമരാജൻ, സുനിൽകുമാർ, കാർത്തികേയൻ, ഭാർഗ്ഗവൻ, സതീഷ്, സന്തോഷ്, ബി.ജു.രവീന്ദ്രൻ വനിതാസംഘം നേതാക്കളായ അംബികദേവി, മധുകുമാരി എന്നിവർ സംസാരിച്ചു. അനിൽ ബാലകൃഷ്ണൻ, ശിവാനന്ദൻ എന്നിവർ കോ- ഓർഡിനേറ്റേഴ്സായി പ്രവർത്തിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.