penshan-
ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ, ചവറ യൂണിയൻ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ട്രഷറർ ഡോ.ആർ.ബോസ് ഉദ്ഘാടനം ചെയ്യുന്നു

ചവറ : ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ചവറ യൂണിയൻ പ്രവർത്തക കൺവെൻഷൻ, എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്നു. സംസ്ഥാന ട്രഷറർ ഡോ.ആർ. ബോസ് യോഗം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് മുഖ്യപ്രഭാക്ഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൽ.ഗണേശ റാവു, യൂണിയൻ കൗൺസിലർമാരായ എം.പി.ശ്രീകുമാർ, ഓമനക്കുട്ടൻ, എ.ശോഭ കുമാർ, മോഹൻ നിഖിലം, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റോസ് ആനന്ദ് സെക്രട്ടറി ബിനു പള്ളിക്കോടി, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അംബികാരാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പെൻഷണേഴ്സ് കൗൺസിൽ ചവറ യൂണിയൻ ഭാരവാഹികളായി എ. ശോഭകുമാർ (പ്രസിഡന്റ്), വി.ചന്ദ്രൻ (വൈസ് പ്രസിഡന്റ്), മോഹൻ നിഖിലം (സെക്രട്ടറി), സി. സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി), ശക്തിധരൻ (ട്രഷറർ ) തുടങ്ങി 21 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.