
അഞ്ചൽ: വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരിച്ചു. ഇടയം കരുപ്പോട്ടിക്കോണം പ്രീത ഭവനിൽ മാധവനാണ് (75) മരിച്ചത്. കഴിഞ്ഞ മാസം 22ന് ആയൂർ എസ്.ബി.ഐക്ക് മുന്നിലായിരുന്നു അപകടം നടന്നത്. മാധവൻ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴോടെയാണ് മരിച്ചത്. ഭാര്യ: ഭാരതി. മകൾ: പ്രീത മോൾ.