ചാത്തന്നൂർ: പാരിപ്പള്ളി സംസ്കാരയുടെ 16-ാമത് നാടക മത്സര വിജയികളെ കാണികൾ ഗ്യാലപ്പോളിലൂടെ തിരഞ്ഞെടുത്തു. മികച്ച നാടകം കോഴിക്കോട് രംഗഭാഷയുടെ മിഠായ് തെരുവാണ്. ആറ്റിങ്ങൽ ശ്രീധന്യയുടെ അപ്പ, പാലാ കമ്മ്യുണിക്കേഷൻസിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി.
മികച്ച രചയിതാവ് - പ്രദീപ് കുമാർ കാവുന്തറ (മിഠായ് തെരുവ്), മികച്ച സംവിധായകൻ -രാജീവ് മമ്മിളി (മിഠായ് തെരുവ്), മികച്ച നടൻ - ബാബുരാജ് തിരുവല്ല (അപ്പ), മികച്ച നടി - ജയശ്രീ മധുക്കുട്ടൻ (മിഠായ് തെരുവ്), മികച്ച ഹാസ്യ നടൻ -ചൂനാട് ശശി (ഉത്തമന്റെ സങ്കീർത്തനം), മികച്ച രംഗപടം - വിജയൻ കടമ്പേരി (അപ്പ), സ്പെഷ്യൽ അവാർഡ് കൊല്ലം അനശ്വരയ്ക്കും ലഭിച്ചു. വിജയികൾക്കുള്ള പുരസ്കാരം ഡിസംബർ 15ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിതരണം ചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കാർക്ക് യഥാക്രമം 20001, 10001, 5001 രൂപ വീതം ക്യാഷ് അവാർഡും എവർ റോളിംഗ് ട്രോഫിയും മറ്റ് അവാർഡുകൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.