nirakoott-
എ.ഐ.വൈ.എഫ് തേവലക്കരസൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.രാമചന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം എ.ഐ.വൈ.എഫ് ദേശീയകമ്മിറ്റിഅംഗം എസ്. വിനോദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തേവലക്കര: കരുനാഗപ്പള്ളി മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന ആർ.രാമചന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് തേവലക്കരസൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടന്നു.പുത്തൻസങ്കേതം കെ.സി.പിള്ള സ്മാരക ഉദയാ ഗ്രന്ഥശാലയിൽ നടന്ന പരിപാടി എ.ഐ.വൈ.എഫ് ദേശീയകമ്മിറ്റിഅംഗം എസ്. വിനോദ്കുമാർ ഉദ്ഘാടനംചെയ്തു.
ചവറ മണ്ഡലം സെക്രട്ടറി വിഷ്ണു വേണുഗോപാൽ അദ്ധ്യക്ഷനായി. തേവലക്കര സൗത്ത് മേഖല സെക്രട്ടറി അമൽസത്യശീലൻ സ്വാഗതവും മേഖലാകമ്മിറ്റി അംഗം പ്രജിത്ത് നന്ദിയും പറഞ്ഞു. സി.പി.ഐ ചവറ മണ്ഡലം കമ്മിറ്റി അംഗങ്ങളായ എസ്.അശോകൻ, ധനലക്ഷ്മി എന്നിവർ സംസാരിച്ചു.