പത്തനാപുരം : ആവണീശ്വരം എ.പി.പി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പുനലൂർ ഉപജില്ല സ്‌കൂൾ കലോത്സവം മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. എ.ഇ.ഒ ഡി.അജയകുമാർ, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ശ്രീകല, ബ്ലോക്ക് പഞ്ചായത്തംഗം കാര്യറ നസീർ,പഞ്ചായത്ത് അംഗങ്ങളായ റജീന തോമസ്,സൗമ്യ ഫിലിപ്പ്,ലീന സുരേഷ്,ഷാഹുൽ കുന്നിക്കോട്,രേഖ ബിനു,ആശാ ബിജു,അനിൽകുമാർ സ്‌കൂൾ മാനേജർ ആർ.പത്മഗീരിഷ്,പ്രിൻസിപ്പൽ മീര.ആർ.നായർ,പ്രഥമാദ്ധ്യാപിക ബി.ശ്രീകല,എ.നവാബ്, ദിജു.ജി.നായർ എന്നിവർ സംസാരിച്ചു.