തഴവ: വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പടനിലത്ത് താത്കാലികമായി സ്ഥാപിച്ചിട്ടുള്ള കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ബജി പുഴുങ്ങിയതും വറുത്തതുമായ വിവിധ വിഭവങ്ങൾ എന്നിവ ഉണ്ടാക്കുന്നതിന് ഗുണനിലവാരം തീരെക്കുറഞ്ഞ പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്ന പരാതി വ്യാപകമാണ്.