കൊല്ലം: ബാങ്ക് ലോൺ കുടിശിക വരുത്തി റവന്യു റിക്കവറി നടപടി നേരിടുന്ന കക്ഷികൾക്ക് പരമാവധി ഇളവുകൾ നൽകി കുടിശ്ശിക തീർക്കുന്നതിന് റവന്യു വകുപ്പും കരുനാഗപ്പള്ളി താലൂക്കിലെ വിവിധ ബാങ്കുകളും ചേർന്നുള്ള അദാലത്ത് 21ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. കുടിശിക അടച്ചു തീർക്കാത്ത കക്ഷികൾക്കെതിരെ സ്ഥാവര സ്വത്തുക്കളുടെ ജപ്തിയും അറസ്റ്റും ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി തഹസിൽദാർ അറിയിച്ചു. ഫോൺ: 0476 2620223.