കൊല്ലം: ജില്ലയിലെ സ്ഥിരതാമസക്കാരായ 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നു. പട്ടികജാതി -വർഗക്കാർക്ക് നാല് വർഷ കാലയളവിൽ എട്ട് ശതമാനം പലിശ നിരക്കിലും പിന്നാക്ക വിഭാഗം, പൊതുവിഭാഗക്കാർക്ക് അഞ്ചു വർഷ കാലയളവിൽ എട്ട് ശതമാനം പലിശ നിരക്കിലും ന്യൂനപക്ഷ വിഭാഗക്കാർക്ക് അഞ്ചുവർഷ കാലയളവിൽ ആറ് ശതമാനം പലിശ നിരക്കിലും സ്വയം തൊഴിൽ ചെയ്യുന്നതിന് (വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷ ഫോം ലഭിക്കും. അപേക്ഷ രേഖകൾ സഹിതം കൊല്ലം ജില്ലാ ഓഫീസിൽ നേരിട്ടോ, ഡിസ്ട്രിക്ട് ഓഫീസർ, വനിത വികസന കോർപ്പറേഷൻ, ജില്ലാ ഓഫീസ്, രണ്ടാം നില, എൻ.തങ്കപ്പൻ മെമ്മോറിയൽ ഷോപ്പിംഗ് കോംപ്ലക്സ്, ക്ലോക്ക് ടവറിന് സമീപം, ചിന്നക്കട, കൊല്ലം, 691001 എന്ന വിലാസത്തിലോ അയക്കണം. ഫോൺ: 9188606806.