sanccharam-

കൊല്ലം: എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബ്ദുൽ ഹഖീം അസ്ഹരിയുടെ മാനവ സഞ്ചാരം യാത്രയ്ക്ക് ജില്ലയിൽ ഊഷ്മളമായ വരവേൽപ്പ് നൽകും. മാനവ സഞ്ചാരത്തിന്റെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. വലിയകുളങ്ങര അൽഹന ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം കേരള മുസ്‌ളിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് ഡോ. എൻ.ഇല്യാസ്കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹുമാൻ ബാഫഖി അദ്ധ്യക്ഷനായി. എസ്.എം.എ സംസ്ഥാന സെക്രട്ടറിയും കേരള മുസ്‌ളിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഡോ. പി.എ.മുഹമ്മദ് കുഞ്ഞ് സഖാഫി മാനവ സഞ്ചാരം പരിപാടി വിശദീകരിച്ചു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയംഗവും മാനവസഞ്ചാര യാത്രാംഗവുമായ നൈസാം സഖാഫി സംഘാടകസമിതിയെ പ്രഖ്യാപിച്ചു.

സി.ആർ.മഹേഷ് എം.എൽ.എ (ചെയർമാൻ), ഡോ. പി.എ.മുഹമ്മദ് കുഞ്ഞു സഖാഫി (ജനറൽ കൺവീനർ),

വിവിധ സമിതി ഭാരവാഹികളായി ചെയർമാൻ യൂസഫ്, നാസർ വവ്വാക്കാവ് (ഫിനാൻസ്), മുനീർ ജൗഹരി, ബാദുഷ സഅദി (റിസപ്ഷൻ), അൻവർ സാദത്ത്, മഹ്മൂദ് (പ്രചാരണം) നുജൂം ക്ലാപ്പന, ഷാജഹാൻ (ഫുഡ്), അബ്ദുൽ സമദ്, അബ്ദുൽ മുത്തലിബ് (മീഡിയ), ഇർഷാദ്, അൽത്താഫ് (വോളണ്ടിയേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.