shiahgi-
ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ശിവഗിരി തീർത്ഥാടന പദയാത്ര വിളംബരം മഹാസമ്മേളനത്തിന്റെയും സ്വാഗതസംഘം ഓഫീസിന്റെയും ഉദ്ഘാടനം ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസി സ്വാമി കൃഷ്ണാനന്ദ നിർവഹിക്കുന്നു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ , ജനറൽ സെക്രട്ടറി ബി സ്വാമിനാഥൻ, കവി ഉണ്ണി പുത്തൂർ, ശാന്തിനി കുമാരൻ, വർക്കല മോഹൻദാസ് എന്നിവർ സമീപം

കൊല്ലം : ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്ന് മുടങ്ങാതെ നടത്തിവരുന്ന 33-ാം ശിവഗിരി തീർത്ഥാടന പദയാത്രയുടെ വിളംബര മഹാസമ്മേളനത്തിന്റെയും സ്വാഗതസംഘം ഓഫീസിന്റെയും ഉദ്ഘാടനം കോട്ടത്തലയിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അംഗവും ശിവഗിരിയിലെ മുതിർന്ന സന്യാസിയുമായ സ്വാമികൃഷ്ണാനന്ദ ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ, കവി ഉണ്ണി പുത്തൂർ, വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, സുശീല മുരളീധരൻ, വർക്കല മോഹൻദാസ്, ലളിതാ, ബിനിത രാജ് തുടങ്ങിയവർ സംസാരിച്ചു.