pension
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ എഴുകോൺ മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: പന്ത്രണ്ടാം പെൻഷൻ പരിഷ്കരണം ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ എഴുകോൺ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

രണ്ടു ഗഡു ക്ഷാമാശ്വാസത്തിന്റെ 78 ശതമാനം വരുന്ന തുക കവർന്നെടുത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും പത്താം പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ച സമഗ്ര സൗജന്യ ആരോഗ്യ ചികിത്സ പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ഭരതൻ അദ്ധ്യക്ഷനായി. എഴുകോൺ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയപ്രകാശ് നാരായണൺ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ്, എം.അബ്ദുൽ ഖാദർ, എൻ. മദനമോഹനൻ, സി.ആർ.രാധാകൃഷ്ണപിള്ള, എസ്. യോഗിദാസ്,പ്രസന്ന തമ്പി,വി. തുളസീധരൻ.എസ്.രമ എന്നിവർ

സംസാരിച്ചു. പുതിയ ഭാരവാഹികളായി ജെ. ഡാനിയൽ (പ്രസിഡന്റ്), എസ്.യോഗിദാസ് (സെക്രട്ടറി) , എസ്.രമ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.