ration

മസ്റ്റർ ചെയ്തത്

84.41%

കൊല്ലം: മുൻഗണന വിഭാഗത്തിലെ പിങ്ക് (പി.എച്ച്.എച്ച്), മഞ്ഞ (എ.എ.വൈ) റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് തുടങ്ങി​ രണ്ട് മാസം പി​ന്നി​ടുമ്പോൾ ജി​ല്ലയി​ൽ നടപടി​കൾ പൂർത്തി​യാക്കി​യത് 11 ലക്ഷം കാർഡുടമകൾ (84.41 ശതമാനം).

കരുനാഗപ്പള്ളി താലൂക്കാണ് മസ്റ്ററിംഗിൽ മുന്നിൽ (86.519%). രണ്ടാമത് കുന്നത്തൂർ (85.57%). ഏറ്റവും പിന്നിൽ കൊല്ലം താലൂക്കാണ് (83.10).

ആദ്യം ജി​ല്ലയി​ലെ 1392 റേഷൻകടളി​ൽ മാത്രമായി​ മസ്റ്ററിംഗ് ഒതുങ്ങി​​യി​രുന്നു. ഇപ്പോൾ മൊബൈൽ ആപ്പ് വഴി ഉപഭോക്താക്കൾക്ക് സ്വന്തം നിലയിലും നടപടി​കൾ പൂർത്തി​യാക്കാം. തുടക്കത്തി​ൽ അപ്‌ഡേഷൻ സാധിക്കാതിരുന്ന കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള മസ്റ്ററിംഗ് പുരോഗമിക്കുകയാണ്. നീല, വെള്ള കാർഡുടമകൾക്ക് ഇതിന് ശേഷം നടക്കും. ഈ മാസം 30 വരെയാണ് മഞ്ഞ, പിങ്ക് കാർഡ് മസ്റ്ററിംഗ്.


മേരാ ഇ-കെ.വൈ.സി ആപ്പ്

ഗുണഭോക്താക്കൾക്ക് മേരാ ഇ- കെവൈസി ആപ്ലിക്കേഷൻ ഉപയോഗിച്ച് സൗജന്യമായി മസ്റ്റർ ചെയ്യാം. കേരളത്തിന് പുറത്തുള്ളവർക്കും ആപ്പ് പ്രയോജനപ്പെടുത്താം. എന്നാൽ വിദേശത്തുള്ളവർക്ക് സാധിക്കില്ല. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആധാർ ഫേസ് ആർ.ഡി, മേരാ ഇ-കെ.വൈ.സി (Aadhaar Face RD, Mera eKYC) എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. തുടർന്ന് മേരാ ഇ-കെ.വൈ.സി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി ഫേസ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാം.

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

 ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങൾ കൃത്യമായിരിക്കണം

 ഇല്ലെങ്കിൽ നടപടികൾ പൂത്തിയാകില്ല

 കൈവിരലുകൾ പതിയാതെ വന്നാലും മസ്റ്ററിംഗ് നടക്കില്ല

 ഇങ്ങനെ ജില്ലയിൽ മസ്റ്ററിംഗ് മുടങ്ങിയത് ഒരു ലക്ഷം പേർക്ക്

ജില്ലയിലെ മഞ്ഞയും പിങ്കും

മഞ്ഞ കാർഡുകൾ: 47,496

ഗുണഭോക്താക്കൾ: 1.54 ലക്ഷം

മസ്റ്ററിംഗ് പൂർത്തിയാക്കിയത്: 1.31ലക്ഷം

പിങ്ക് കാർഡുകൾ: 3.35 ലക്ഷം

ഗുണഭോക്താക്കൾ: 11.48 ലക്ഷം

മസ്റ്ററിംഗ് പൂർത്തിയാക്കിയത്: 9.68 ലക്ഷം