ns
ഭരണിക്കാവിലെ സിഗ്നൽ ലൈറ്റ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ഭരണിക്കാവിലെ ഗതാഗത കുരുക്കിന് പരിഹാരമായി സിഗ്നൽ ലൈറ്റുകൾ പ്രവർത്തനം ആരംഭിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ , ഗുരുകുലം രാകേഷ് സനൽകുമാർ ,അനിൽ തുമ്പോടൻ, ഉഷാകുമാരി, പ്രസന്നകുമാരി,പ്രീതാകുമാരി ,ഷാനവാസ്, അൻസർ ഷാഫി,ആർ.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.