kattil

കൊല്ലം: ചവറ പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലെ വൃശ്ചികോത്സവം നാലാം ദിനത്തിലേക്ക്. മൂന്നാം ഉത്സവ ദിവസമായ ഇന്നലെ രാവിലെ ഗണപതിഹോമം, പന്തീരടിപൂജ, മഹാപഞ്ചഗവ്യപൂജ എന്നിവ നടന്നു.

ഉച്ചയ്ക്ക് ആലപ്പുഴ എസ്.ഡി കോളേജ് പ്രൊഫസർ സജിത്ത് ഏവൂരേത്ത് പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് തോറ്റംപാട്ടും തുടർന്ന് ഡോ. അനിൽ മാരാർ അവതരിപ്പിച്ച വടക്ക് പുറത്ത് പാട്ടും നടന്നു.

വയലിൻ വിദ്വാൻ സത്യശീലൻ പഞ്ചമി അവതരിപ്പിച്ച വയലിൽ ഫ്യൂഷനും ശ്രദ്ധേയമായി. തുടർന്ന് രാത്രിയിൽ കലാമണ്ഡലം അപർണ്ണ തമ്പി അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും വേദിയിൽ നടന്നു. നാലാം ദിവസമായ ഇന്ന് രാവിലെ ഉഷപൂജ, നവകം, പഞ്ചഗവ്യം, കലശാഭിഷേകം, തോറ്റംപാട്ട് എന്നിവ നടക്കും. വൈകിട്ട് തോറ്റംപാട്ട്, തിരുവാതിര എന്നിവ നടക്കും.