കൊട്ടാരക്കര: വിവിധ റേഷൻ ഡീലേഴ്സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ല താലൂക്ക് സപ്ളൈ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി. ജോണിനെല്ലൂർ പ്രസിഡന്റായുള്ള ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലലേഴ്സ് അസോസിയേഷൻ, ജി.സ്റ്റീഫൻ നേതൃത്വം നൽകുന്ന കേരള റേഷൻ എംപ്ളോയീസ് യൂണിയൻ, അഡ്വ.കൃഷ്ണപ്രസാദ് പ്രസിഡന്റായുള്ള കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളാണ് സംയുക്തമായി റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധ സമരം നടത്തിയത്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ കമ്മിഷൻ കുടിശിക അടിയന്തരമായി നൽകുക, ഓണക്കാലത്ത് സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ ഫെസ്റ്റിവൽ അലവൻസ് നൽകുക, കിറ്റ് വിതരണ കമ്മിഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. കൊട്ടാരക്കര താലൂക്കു സപ്ളൈ ഓഫീസിന് മുന്നിൽ നടന്ന സമരം സി.മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. ലാലു കെ.ഉമ്മൻ അദ്ധ്യക്ഷനായി. തൃക്കണ്ണമംഗൽ ജോയിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ജയചന്ദ്രൻ കാട്ടാൻപള്ളി , ജോൺസൺ വേങ്ങൂർ, ഒ.എ.സലാം, രഞ്ജിത് , നിലമേൽ രാജേഷ്, രഞ്ജിനി രാധാകൃഷ്ണൻ , രാജീവ് എന്നിവർ സംസാരിച്ചു.