photo
ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്ക്കരണത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പങ്ക് എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനം .യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കേരളത്തിൽ ആദ്യമായി കയർ തൊഴിലാളികളെ സംഘടിപ്പിച്ച് സമര രംഗത്ത് ഇറക്കിയത് എസ്.എൻ.ഡി.പി യോഗമാണെന്ന് കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറിയും എസ്.എൻ.ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ എ.സോമരാജൻ പറഞ്ഞു. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കരണത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പങ്ക് എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലേബർ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചാണ് എസ്.എൻ.ഡി.പി യോഗം തൊഴിലാളികളെ സംഘടിപ്പിച്ചത്. കേരളത്തിൽ നില നിന്നിരുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ശക്തമായ പോരാട്ടമാണ് യോഗം നടത്തിയിട്ടുള്ളത്. എന്നിട്ട്പോലും സാമൂഹ്യ നീതി എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഇനിയും കഴിഞ്ഞിട്ടില്ല. . എല്ലാ മതങ്ങളുടെയും പരമമായ ലക്ഷ്യം മനുഷ്യ നന്മയാണെന്നും സോമരാജൻ പറഞ്ഞു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. ഡോ.പത്മകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ആര്യ രാജേന്ദ്രൻ, ഐ.ഷിഹാബ്, യൂണിയൻ കൗൺസിലർ കെ.രാജൻ, യോഗം ബോർഡ് മെമ്പർമാരായ കെ.ജെ.പ്രസേനൻ, എസ്.സലിംകുമാർ, വനിതാ സംഘം സെക്രട്ടറി മധുകുമാരി, ശാഖാ ഭാരവാഹികളായ തുളസി, സുനിൽകുമാർ, തൃദീപ് കുമാർ, ത്യാഗരാജൻ, മഹേശ്വരപണിക്കർ, ഗോപാലകൃ,ഷ്ണൻ, രാജപ്പൻ, അനിൽകുമാർ, കരുണാകരൻ, അഡ്വ.പി.എൻ.സുരേഷ്ബാബു, അനിൽകുമാർ, വി.എം.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഓമനക്കുട്ടൻ, ഗോപാലകൃഷ്ണൻ എന്നിവർ കോ - ഓഡിനേറ്റേഴ്സായി പ്രവർത്തിച്ചു.