കൊല്ലം: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ പത്തനാപുരം ബ്രഹ്മകുമാരീസ് പാഠശാലയിൽ 29, 30, ഡിസംബർ 1 തീയതികളിൽ രാവിലെ 8.30 മുതൽ 9.30 വരെയും 11.30 മുതൽ 12.30 വരെയും വൈകുന്നേരം 5.30 മുതൽ 6.30 വരെയും സൗജന്യ രാജയോഗ മെഡിറ്റേഷൻ ക്ലാസുകൾ നടത്തുന്നു. കുടുംബത്തിൽ ശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വളർന്നുവരുന്ന തലമുറയ്ക്ക് നല്ല ശീലങ്ങളും നല്ല സംസ്കാരങ്ങളും വളർത്തുന്നതിനും ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കുന്നതിനും രാജയോഗ പരിശീലനം ഉത്തമമാണ്. രജിസ്ട്രേഷന് 9745803463 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ബ്രഹ്മകുമാരി രഞ്ജിനി അറിയിച്ചു.