 
കൊല്ലം: മെഡിട്രിന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ബീച്ചിൽ നടത്തിയ ലോക പ്രമേഹ ദിനാചരണവും ശിശുദിനാഘോഷവും മെഡിട്രിന ഗ്രൂപ്പ് എം.ഡിയും ചെയർമാനും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ പ്രതാപ് കുമാർ ഉദ്‌ഘാടനം ചെയ്തു. ആശുപത്രി സി.ഒ.ഒ രജിത് രാജൻ സ്വാഗതം പറഞ്ഞു.
കളറിംഗ് മത്സരത്തിൽ നൂറു കണക്കിന് കുട്ടികൾ പങ്കെടുത്തു. ഗ്രൂപ്പ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ്, ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ. വത്സലകുമാരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രമേഹ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ആശുപത്രിയിലെ ഡോ. റെമി ജോർജ്, ഡോ. അരുൺ ശ്രീകുമാർ, ഡോ സഞ്ജു, ഡയറ്റിഷൻ അന്ന ജോസഫ് എന്നിവർ സംസാരിച്ചു. വർഷങ്ങളായി ബീച്ചിൽ കച്ചവടം ചെയ്യുന്നവർക്ക് വെയിലിലും മഴയിലും സംരക്ഷണം ലഭിക്കാൻ വലിയ ഗാർഡൻ അംബ്രല്ലകൾ വിതരണം ചെയ്തു. പ്രമുഖ ടി.വി താരം കാരക്കാട് വിനീഷ് ദേവ് നയിച്ച ഗെയിം ഷോയും ഗാനമേളയും അരങ്ങേറി. മീഡിയ ഹെഡ് റിയാസ് ആയിരുന്നു പരിപാടിയുടെ അവതാരകൻ.