kappa

കൊല്ലം: കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ച പ്രതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം കുറുമണ്ണ തോപ്പിൽ കോളനി വിഷ്ണു മന്ദിരത്തിൽ സൂരജാണ് (22, ശ്രീക്കുട്ടൻ) പിടിയിലായത്.

ആഗസ്റ്റ് 9 മുതൽ ആറ് മാസത്തേക്കാണ് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ പ്രതി ജില്ലയിൽ പ്രവേശിച്ച് വീണ്ടും ക്രിമിനൽ കേസുകളിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് കാപ്പാ നിയമലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ സുനിലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ്, സി.പി.ഒ സന്തോഷ് ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.