nnn
അപകട നിലയിലായ പുലമൺ പ്രൈവറ്റ് ബസ് സ്റ്റേഷനിലെ വെയിറ്റിംഗ് ഷെഡ്

കൊട്ടാരക്കര: സ്വകാര്യ ബസ് സ്റ്റേഷനിലെ വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തിരിക്കുന്ന യാത്രക്കാരുടെ മനസിൽ ആശങ്കയാണ്. വെയിറ്റിംഗ് ഷെഡ് ഇപ്പോഴെങ്ങാനും തകർന്ന് തലയിൽ വീഴുമോയെന്ന്.

ഏതുനിമിഷവും നിലം പൊത്താവുന്ന നിലയിലാണ് വെയിറ്റിംഗ് ഷെഡുള്ളത്. കാലപ്പഴക്കത്താൽ തൂണുകൾ ദ്രവിച്ചും മേൽക്കൂരയുടെ പലഭാഗവും പൊട്ടിയടർന്നും അപകട നിലയിലായിട്ട് വർഷങ്ങളായി. ഈ ദുരവസ്ഥ അറിയാതെ നിത്യേന നൂറുകണക്കിനാളുകളാണ് ഇവിടെ ബസ് കയറാനെത്തുന്നത്.

പുതിയത് നിർമ്മിക്കണം

മേൽക്കൂരയുടെ പലഭാഗത്തും തുരുമ്പിച്ച കമ്പികൾ പുറത്തു വന്ന നിലയിലാണ്. ശക്തമായ കാറ്റിൽ പോലും തകർന്നു വീണേക്കാം. നഗരസഭയോ ജന പ്രതിനിധികളോ സന്നദ്ധ സംഘടനകളോ ഈ തകർന്നു വീഴാറായ വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പ്രതിദിനം നൂറുകണക്കിന് സ്വകാര്യ ബസുകൾ വന്നു പോകുന്ന ഈ ബസ് സ്റ്റേഷനിൽ നിന്ന് ലക്ഷങ്ങൾ സ്റ്റാൻഡ് ഫീസായി നഗരസഭ ഈടാക്കുന്നു. എന്നിട്ടും യാത്രക്കാരുടെ സുരക്ഷയെ കരുതി വെയിറ്റിംഗ് ഷെഡ് നിർമ്മികാൻ നടപടി ഉണ്ടാകുന്നില്ല.

നാട്ടുകാർ.