kgoa-
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോ. മുൻ അംഗങ്ങൾക്ക് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോ. മുൻ സംസ്ഥാന കമ്മിറ്റി അംഗം എ.ജി. സന്തോഷ്‌, മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ.വി. സുദർശനൻ, മുൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. അൻസാർ, ഹസീന ഇക്ബാൽ, കെ. വേണുഗോപാൽ എന്നിവർക്ക് കെ.ജി.ഒ.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷാജഹാൻ നൽകി. സംസ്ഥാന ട്രഷറർ എ. ബിന്ദു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. ദിലീപ്, ജില്ലാ സെക്രട്ടറി എ.ആർ. രാജേഷ്, ജില്ലാ പ്രസിഡന്റ് എൽ. മിനിമോൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. അജി, കെ. സീന, എസ്. മണിലാൽ എന്നിവർ പങ്കെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം. പ്രദീപ്കുമാർ നന്ദി പറഞ്ഞ.