kanam-
കാനം അനുസ്മരണ സമ്മേളനം സംഘാടകസമിതി രൂപീകരണയോഗം ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനമായ ഡിസംബർ എട്ടിന് ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഓർമ്മദിനം ആചരിക്കും. അനുസ്മരണ സമ്മേളനം വൈകിട്ട് നാലിന് കൊല്ലം ജയൻ സ്മാരക ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപീകരണ യോഗം കൊല്ലം എം.എൻ സ്മാരക ഹാളിൽ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടി​വ് അംഗം ജി. ലാലു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം എ. ബിജു സ്വാഗതം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. സാം കെ.ഡാനിയേൽ, എം.എസ്. താര സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. വിജയകുമാർ, ഹണി ബെഞ്ചമിൻ, ജി. ബാബു, ആർ. സജിലാൽ എന്നിവർ പങ്കെടുത്തു.