
പത്തനാപുരം: ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ അടർത്താൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തോട്ടി കുരുങ്ങി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കുണ്ടയത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുണ്ടയം അമാൽ ഫാത്തിമ മൻസിലിൽ അഹമ്മദ് കബീറിന്റെ ഭാര്യ ലത്തീഫ ബീവിയാണ് (55) മരിച്ചത്.
വീടുകളിൽ തുണികൾ തൂക്കിയിടാൻ ഉപയോഗിക്കുന്ന തരം നീളമുള്ള രണ്ട് അലുമിനിയം പൈപ്പുകൾ കൂട്ടിക്കെട്ടി അഗ്രത്തിൽ ഇരുമ്പ് കൊളുത്ത് കെട്ടിയാണ് തോട്ടി തയ്യാറാക്കിയത്. തോട്ടി കൈയിൽ നിന്ന് വഴുതി വൈദ്യുതി ലൈനിലാണ് പതിച്ചത്. ഷേക്കേറ്റതിനെ തുടർന്ന് തൽക്ഷണം ലത്തീഫാ ബീവി മരിച്ചു. പത്തനാപുരം പൊലീസ് മേൽനടപടി സ്വീകരിച്ചു. പുനലൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് രാവിലെ. മകൾ: അമാൽ ഫാത്തിമ.