കരുനാഗപ്പള്ളി: ഉപജില്ല സ്കൂൾ കലോത്സവം ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ അദ്ധ്യക്ഷയായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാ കുമാരി ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വസന്ത രമേശ് ,ഗോളീ ഷണ്മുഖൻ, ക്ലാപ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണംപള്ളിൽ,ദീപ്തി രവീന്ദ്രൻ, സുരേഷ് താനുവേലിൽ വി.ആർ.മനുരാജ്,ബി റംഷാദ് ,സ്കൂൾ മാനേജർ എസ്. ജയചന്ദ്രൻ,ക്ലാപ്പന ഷിബു ,ഹെഡ്മാസ്റ്റർ എസ്.സജികുമാർ,പ്രിൻസിപ്പൽ എസ്.ഷീജ, ജെ.ഹരിലാൽ എന്നിവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജയകുമാർ സ്വാഗതവും കൺവീനർ രതീഷ് നന്ദിയും പറഞ്ഞു.