കരുനാഗപ്പള്ളി: സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായിരുന്ന ആർ.രാമചന്ദ്രന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം 21ന് വിപുലമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര ചികിത്സ ക്യാമ്പ് എ.ഐ. വൈ.എഫ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ.സി.എ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ. വൈ.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ.നിധിൻരാജ് അദ്ധ്യക്ഷനായി. യോഗത്തിൽ കടത്തൂർ മൺസൂർ, എസ്.കൃഷ്ണകുമാർ, ആർ.ശരവണൻ, അഡ്വ.അനന്തു എസ്.പോച്ചയിൽ, കെ.പി.വിശ്വവത്സലൻ, കെ.രവീന്ദ്രൻപ്പിള്ള, വി.സുഗതൻ, എസ്.രാജീവുണ്ണി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി, സുരേഷ് താനുവേലിൽ, അബ്ദുൽഖാദർ, വിശ്വംഭരൻ, രജിത രമേശ് , എസ്.കാർത്തിക്, കൃഷ്ണദേവരാജ് തുടങ്ങിയവർ സംസാരിച്ചു.