കരുനാഗപ്പള്ളി: തഴവ ഗവ കോളേജ് വീണ്ടും മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടിക്കെതിരെ കെട്ടിട ഉടമ പരാതിയുമായി രംഗത്ത്. വവ്വാക്കാവ്-പാവുമ്പ റോഡിനോട് ചേർന്ന് ഒന്നര ഏക്കർ സ്ഥലത്തെ കെട്ടിടത്തിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെന്നിരിക്കെ ആരുടെ അജണ്ട നടപ്പാക്കാനാണ് എം.എൽ.എ ഈ നീക്കം നടത്തുന്നതെന്ന് കോളേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ തഴവ സത്യൻ ആരോപിച്ചു. അന്തരി ച്ച കരുനാഗപ്പള്ളി മുൻ എം.എൽ. എ ആർ. രാമചന്ദ്രൻ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലത അമ്പിളിക്കുട്ടനും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ്, മുൻ പഞ്ചായത്ത് അംഗം സലിം അമ്പിത്തറ തുടങ്ങിയ രാഷ്ട്രീ യ സാമൂഹിക നേതാക്കളുടെ അഭ്യർത്ഥനയെ മാനിച്ചാണ് നിലവിലുള്ള സ്‌കൂൾ കെട്ടിടവും സ്ഥലവും വിട്ടുകൊടുത്തതെന്ന് ഇദ്ദേഹം പറയുന്നു. 360 കുട്ടികളുമായി പ്രവർത്തനം തുടങ്ങിയ കോളജ് കെട്ടിടത്തിൽ ഇപ്പോൾ ഏകദേശം 240 കുട്ടികൾ പഠിക്കുമ്പോഴാണോ നിലവിലെ സാഹചര്യത്തിന് പോരായ്മ ഉണ്ടായതെന്നും ഉടമ ആരോപിക്കുന്നു. ആർട്‌സ് ആൻഡ് സയൻസ് കോളേജിന് ഗവ. അനുവദിച്ച സ്ഥലത്ത് എത്രയും പെട്ടെന്ന് കെട്ടിടം നിർമ്മിച്ച് അങ്ങോട്ടേക്ക് മാറുന്നതാണ് ഉചിതമെന്നും കോളേജിനെ മാറ്റിക്കൊണ്ട് പോകാതിരിക്കാൻ മേലധികാരികളുടെ ഭാഗത്തുനിന്ന് ഉചിതമായ നടപടി ഉണ്ടാകണമെന്നും സത്യൻ ആവശ്യപ്പെട്ടു.