
കൊല്ലം: സിസ്റ്റേഴ്സ് ഒഫ് ദ ഹോളി ക്രോസ് കൊട്ടിയം കോൺവെന്റിലെ സിസ്റ്റർ ഡൊമിനിക്.എസ്.പിള്ള (94) നിര്യാതയായി. കന്യാകുമാരി ജില്ലയിൽ മണക്കുടിൽ പരേതരായ സ്വാമിനാഥ പിള്ളയുടെയും അനസ്ഥസമ്മാളുടെയും മകളാണ്. കൊല്ലം, കൊട്ടിയം, അടൂർ, നീണ്ടകര, തൂത്തുക്കുടി, വിരുതുനഗർ, ശംഖുംമുഖം എന്നീ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നടത്തി.