d
മുനമ്പത്തെ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കാവനാട് മീനത്തുച്ചേരി 639-ാം നമ്പർ ശാഖ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്

കൊല്ലം: മുനമ്പത്തെ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്ക് കാവനാട് മീനത്തുച്ചേരി 639-ാം നമ്പർ ശാഖ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കാവനാട് ജംഗ്ഷനിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസിന് ശാഖ സെക്രട്ടറി കിടങ്ങിൽ സതീഷ്, വൈസ് പ്രസിഡന്റ് സുഗതൻ, ഭരണസമിതി അംഗങ്ങളായ മണികണ്ഠൻ, മനു വെള്ളന്നൂർ, ശിവപ്രസാദ്, സുരേന്ദ്രൻ, ഉണ്ണി ഉത്രം തുടങ്ങിയവർ നേതൃത്വം നൽകി.