കരുനാഗപ്പള്ളി : ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ഡിവിഷൻ സമ്മേളനം ഐ.എം.എ ഹാളിൽ നടന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.ഹരിലാൽ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷനായി. ശ്രീരാഗ് രക്തസാക്ഷി പ്രമേയവും പ്രസീത അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഗോപകുമാർ സ്വാഗതം പറഞ്ഞു. സന്തോഷ് പ്രവർത്തന റിപ്പോർട്ടും സുഭാഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അസോസിയേഷൻ ഭാരവാഹികളായ സാബു, ഫൈസൽ, ഗിരിജ കുമാരി, അനിൽകുമാർ സി.ഐ.ടി.യു ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.ദിവാകരൻ, സെക്രട്ടറി എ.അനിരുദ്ധൻ, ജഗദീഷ് എന്നിവർ സംസാരിച്ചു.അബ്ദുൽ ഷുക്കൂർ (പ്രസിഡന്റ്), എൽ.സന്തോഷ് (സെക്രട്ടറി), സി.സുഭാഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.