കൊല്ലം : കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിന്റെ വാർഷിക കായിക മേള കൊല്ലം ഡെപ്യുട്ടി എക്സൈസ് കമ്മിഷണർ വൈ.ഷിബു ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.സുന്ദരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ട്രിച്ചി നാഷണൽ കോളേജിൽ നടന്ന ഇന്റർസ്‌കൂൾ തമിഴ്‌നാട് റോബോട്ടിക് ലീഗ് 2024-ൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ യുവപ്രതിഭകളായ ഇഷാനി എസ്.പിള്ളയ്ക്കും ബി.അനാമികയ്ക്കും വിശിഷ്ടാതിഥി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോയമ്പത്തൂർ പി.പി.ജി ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ടെക്‌നോളജിയിൽ റോബോമാറ്റിക് നടത്തിയ യൂണിവേഴ്‌സൽ റോബോ ലീഗിൽ മാതൃകാപരമായ പ്രകടനങ്ങൾ പ്രദർശിപ്പിക്കുകയും അതേ മത്സരത്തിൽ തന്നെ അഭിനന്ദന അവാർഡുകൾ നേടുകയും ചെയ്ത
എസ്.സൂര്യ നാരായണൻ, പി.എസ്.വിഷ്ണു, യു.ആദിൽഎന്നീ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. വർണാഭമായ സ്പോർട്സ് ഡിസ്പ്ളേ, യോഗ -കരാട്ടെ -സ്കേറ്റിംഗ് പ്രകടനങ്ങൾ, ദീപശിഖ റാലി എന്നിവ ചടങ്ങിന് മിഴിവേകി.