കൊല്ലം: കൊല്ലം - തേനി ദേശീയപാത കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ വികസിപ്പിക്കുന്നതിന്റെ അലൈൻമെന്റ് അന്തിമമാക്കാനുള്ള യോഗം കളക്ടറേറ്റിൽ നാളെ ചേരും. കഴിഞ്ഞമാസം ചേർന്ന യോഗത്തിൽ അവതരിപ്പിച്ച പെരിനാട് നിന്ന് മുട്ടം വഴി ഭരണിക്കാവ് വരെയുള്ള ബൈപ്പാസ് അടക്കം മൂന്ന് അലൈൻമെന്റുകളാണ് പരിഗണിക്കുന്നത്.
പദ്ധതിയുടെ കൺസൾട്ടൻസി അവതരിപ്പിച്ച പെരിനാട് മുട്ടം വഴിയുള്ള ബൈപ്പാസിനെതിരെ കഴിഞ്ഞമാസം ചേർന്ന യോഗത്തിൽ എതിർപ്പ് ഉയർന്നിരുന്നു. ഈ യോഗത്തിൽ തന്നെ ഉയർന്ന പെരിനാട് -ശിങ്കാരപ്പള്ളി വഴി ഭരണിക്കാവിലെത്തുന്ന ബൈപ്പാസിനെക്കുറിച്ചും ചർച്ച നടക്കും. തർക്കം രൂക്ഷമായാൽ ഒരു പക്ഷെ നിലവിലെ ദേശീയപാത 24 മീറ്ററിൽ വികസിപ്പിക്കാനും ആലോചിച്ചേക്കും. കടവൂരിന് പകരം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് വികസനം ആരംഭിക്കണമെന്ന ആവശ്യവുമുണ്ട്.
നാളെ അന്തിമ തീരുമാനമുണ്ടായാൽ ഉടൻ സ്ഥലമേറ്റെടുക്കൽ നടപടിക്കൊപ്പം വിശദ രൂപരേഖ തയ്യാറാക്കലും ആരംഭിക്കും. നേരത്തെ 16 മീറ്ററിൽ കടവൂർ മുതൽ ആഞ്ഞിലിമൂട് വരെ വികസിപ്പിക്കാനായിരുന്നു തീരുമാനം. ഇതുപ്രകാരം സ്ഥലമേറ്റെടുക്കൽ നടപടികളും ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ ബൈപ്പാസിന്റെ നിർദ്ദേശം കൺസൾട്ടൻസി അവതരിപ്പിച്ചത്.
കൺസൾട്ടൻസിയുടെ നിർദ്ദേശം
പെരിനാട് മുതൽ ഭരണിക്കാവ് വരെ നിലവിലെ ദേശീയപാതയിൽ 24 മീറ്ററിൽ വികസനം
പെരിനാട് നിന്ന് മുട്ടം വഴി ഭരണിക്കാവ് വരെ 30 മീറ്റർ വീതിയിൽ ബൈപ്പാസ്
പെരിനാട് മുതൽ ഭരണിക്കാവ് വരെ നിലവിലെ ദേശീയപാതയിൽ സ്ഥലമേറ്റെടുക്കലില്ല
ഭരണിക്കാവ് മുതൽ ആഞ്ഞിലിമൂട് വരെ നിലവിലെ ദേശീയപാതയിൽ 24 മീറ്ററിൽ വികസനം
ബൈപ്പാസ് വന്നാൽ
30-വളവുകൾ ഒഴിവാകും
3-കയറ്റിറക്കങ്ങൾ ഒഴിവാക്കാം
പെരിനാട് -മുട്ടം ബൈപ്പാസിൽ- 6 കിലോമീറ്റർ ലാഭിക്കാം
പെരിനാട് -ശിങ്കാരപ്പള്ളി ബൈപ്പാസിൽ- 3 കിലോമീറ്റർ ലാഭിക്കാം
സ്ഥലമേറ്റെടുക്കലിന്റെയും നിർമ്മാണത്തിന്റെയും ചെലവ് കുറയ്ക്കാനാണ് കൺസൾട്ടൻസി ബൈപ്പാസ് മുന്നോട്ടുവയ്ക്കുന്നത്.
ദേശീയപാത അധികൃതർ